20 April Saturday

എഴുവച്ചിറയിലെ കലുങ്കുപാലം 
അപകടാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


ആലങ്ങാട്
പെരിയാർവാലി കനാലിന് കുറുകെയുള്ള എഴുവച്ചിറക്കവലയിലെ കലുങ്കുപാലം ജീർണാവസ്ഥയിൽ. പാലത്തിന്റെ കോൺക്രീറ്റ് ബ്ലോക്കുകൾ പലയിടത്തും ഇളകിയനിലയിലാണ്. കമ്പികൾ ദ്രവിച്ച് ജീർണാവസ്ഥയിലായതിനാൽ പാലം അപകടത്തിലാണ്. ടോറസ് പോലുള്ള ഭാരവാഹനങ്ങൾ പാലത്തിലൂടെ പോകാറുണ്ട്.

സ്ലാബിന്റെ ഇരുവശങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ബീമുകൾക്കും വിള്ളലുണ്ട്. എഴുവച്ചിറ കവലയിൽനിന്ന്‌ പ്രമുഖ തീർഥാടനകേന്ദ്രമായ കുന്നേൽപള്ളി, കൊടുവഴങ്ങ, ആലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് പാലം. സ്ലാബ് പൊളിഞ്ഞ് തൂങ്ങിനിൽക്കുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെയും ജോലിക്ക് പോകുന്നവരുടെയും ഏക ആശ്രയമാണിത്. പാലം ഇടിഞ്ഞാൽ ഇവരുടെ സഞ്ചാരമാർഗം ഇല്ലാതാകും. പാലം ഉടൻ പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പെരിയാർ വാലി അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top