19 December Friday

മുതലക്കുഴി പാലം നവീകരിക്കും:
മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023


കളമശേരി
കളമശേരി നഗരസഭ ഒമ്പതാംവാർഡിൽ അപകടാവസ്ഥയിലുള്ള മുതലക്കുഴി പാലം എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. 45 ലക്ഷം രൂപ ചെലവിലാണ്‌ നിർമാണം.

പതിനൊന്നാം വാർഡിൽ നോർത്ത് പൈപ്പ്‌ലൈൻ റോഡിൽ പുനർനിർമിച്ച പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. 2018ലെ പ്രളയത്തിൽ തകർന്ന പാലം 41 ലക്ഷം രൂപ ചെലവിൽ ജലവിഭവവകുപ്പിന്റെ പ്രളയ ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമിച്ചത്‌. 60 വർഷംമുമ്പ്‌ പണിത പാലം കാലപ്പഴക്കംകൊണ്ടും പ്രളയംമൂലവും അപകടഭീഷണിയിലായിരുന്നു. മന്ത്രി പി രാജീവ്‌ വിളിച്ചുചേർത്ത യോഗത്തിൽ പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ നടപടിയാരംഭിച്ചു. ബജറ്റിൽ തുക ഉൾപ്പെടുത്തി പാലം പുനർനിർമിക്കാനുള്ള ഒരുക്കത്തിനിടെ ശക്തമായ മഴയിൽ പാലം പൂർണമായും തകർന്നു. നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ വീതികൂട്ടി ഉയർത്തിയാണ് പാലം പുനർനിർമിച്ചത്. റോഡ് കട്ടവിരിച്ച് നവീകരിച്ചു.

വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, ജമാൽ മണക്കാടൻ, കൗൺസിലർ ബഷീർ അയ്യംബ്രാത്ത്, ടി എ അസൈനാർ, റാണി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top