കളമശേരി
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനചരിത്രത്തിൽ നാഴികക്കല്ലായ 36 പദ്ധതികൾ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി.
നാലുകോടി രൂപ ചെലവിൽ വിവിധ ബ്ലോക്കുകളെയും ഓപ്പറേഷൻ തിയറ്ററുകളെയും ബന്ധിപ്പിക്കുന്ന റാമ്പ്, ആധുനിക മൊബൈൽ റേഡിയോഗ്രഫി യൂണിറ്റ് (1.8 കോടി), 26 പേരെ വഹിക്കാൻ കഴിയുന്ന നാല് ലിഫ്റ്റുകൾ (1.65 കോടി), നവീകരിച്ച പൊള്ളൽ ചികിത്സാ യൂണിറ്റ് (35 ലക്ഷം), പ്രിവന്റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികൾക്കായി ക്രഷ്, വനിതാവിശ്രമ കേന്ദ്രങ്ങൾ, താക്കോൽദ്വാര തിമിരശസ്ത്രക്രിയക്കുള്ള ഫാക്കോ എമൽസിഫിക്കേഷൻ മെഷീൻ, അസ്ഥിരോഗ വിഭാഗത്തിൽ സി ആം മെഷീൻ, 24 സിസിടിവി കാമറ, എംഇയു സ്‌കിൽ ലാബ്, നവീകരിച്ച ഏഴ് വാർഡുകൾ, ഒരുമണിക്കൂറിൽ 1300 പരിശോധന നടത്താനാവുന്ന ഫുൾ ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ, നേത്രരോഗ വിഭാഗത്തിൽ സ്ഥാപിച്ച റെറ്റിനൽ ലേസർ മെഷീൻ, രക്തശേഖരണ യൂണിറ്റ്, ഇ–--ഓഫീസ് സംവിധാനം, ലേബർ റൂമിലെ ഓപ്പറേഷൻ തിയറ്റർ, ഡി അഡിക്‌ഷൻ യൂണിറ്റ്, നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, നേത്രരോഗ വിഭാഗത്തിലേക്ക് വാങ്ങിയ അപ്ലനേഷൻ ടോണോ മീറ്റർ, അഞ്ച് ഡയാലിസിസ് മെഷീനുകൾ, കാസ്പ് ഫാർമസി, ഒപി രജിസ്‌ട്രേഷൻ, ഒപി ഫാർമസി എന്നിവിടങ്ങളിലെ ടോക്കൺ സംവിധാനം, ടു വേ കമ്യൂണിക്കേഷൻ സംവിധാനം, വിപുലീകരിച്ച എച്ച്ഡിയു, ഐസിയു സംവിധാനം വാട്ടർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, ഫ്ലബോട്ടമി ടീം, കംപ്യൂട്ടറൈസ്ഡ് ടെലിഫോൺ എക്‌സ്‌ചേഞ്ച്, പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം, മെട്രോ ഫീഡർ ബസ് സംവിധാനം, അഗതികൾക്കായുള്ള മദദ് പദ്ധതി, അഗതികൾക്കായുള്ള ഡ്രസ് ബാങ്ക് (സ്‌നേഹവസ്ത്രം), 24 മണിക്കൂറും പ്രവർത്തിക്കുന്ന കാന്റീൻ, ഡിജിറ്റൽ പേമെന്റ് സംവിധാനം, ഇ–--ഹെൽത്ത് ഒപി രജിസ്‌ട്രേഷനും ഓൺലൈൻ ബുക്കിങ് സംവിധാനവും എന്നിവയാണ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഹൈബി ഈഡൻ എംപി, നഗരസഭ അധ്യക്ഷ സീമാ കണ്ണൻ, ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, സഞ്ജയ് കുമാർ, ഡോ. എസ് പ്രതാപ്, ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..