29 March Friday

കോതമംഗലത്ത്‌ 563 കുപ്പി ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022


കോതമംഗലം
കോതമംഗലം നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. റവന്യു ടവർ പരിസരത്തുനിന്ന്‌ അസം നാഗോ ൺ സ്വദേശി ഷക്കൂർ അലിയാണ് (32) 563 കുപ്പികളിൽ ബ്രൗൺഷുഗറുമായി പിടിയിലായത്. എക്സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ വ്യാഴം രാത്രി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്‌. റവന്യു ടവർ പരിസരത്ത് രാത്രിയും പകലും വ്യാപക മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി എക്സൈസിന് വിവരം കിട്ടിയിരുന്നു. തുടർന്ന്‌ ഷാഡോ ടീമിനെ ഇവിടങ്ങളിൽ വിന്യസിച്ചു. കോതമംഗലത്ത്‌ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്‌.

അസമിൽനിന്ന് വൻതോതിൽ ബ്രൗൺഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയയിലെ കണ്ണിയാണ് ഷക്കൂർ. പിടിച്ചെടുത്ത ബ്രൗൺഷുഗറിന്‌ 17 ലക്ഷം രൂപയോളംവരും. എക്‌സൈസ്‌ ഉദ്യോഗസ്ഥരായ കെ എ നിയാസ്, ജയ് മാത്യൂസ്, എം എം നന്ദു, കെ സി എൽദോ, പി ടി രാഹുൽ, ബിജു പോൾ എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top