29 March Friday

ജില്ലയിൽ 732 കോവിഡ് ബാധിതര്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


കൊച്ചി
ജില്ലയിൽ ബുധനാഴ്ച 732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 പേർ കോവിഡ് മുക്തരായി. രോഗബാധിതരിൽ അഞ്ച് ആരോഗ്യപ്രവർത്തകരും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേരും അഞ്ച് അതിഥിത്തൊഴിലാളികളും ഉൾപ്പെടുന്നു. 585 പേർ സമ്പർക്കരോഗികളാണ്. 140 പേരുടെ ഉറവിടം വ്യക്തമല്ല. കോവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 8242 ആണ്.

രായമം​ഗലം (31), ഒക്കൽ (28), കവളങ്ങാട് (25), ഐക്കരനാട് (22), ചെങ്ങമനാട്, വടക്കേക്കര (19), നെ‌ടുമ്പാശേരി (18),  കറുകുറ്റി, തൃപ്പൂണിത്തുറ, പള്ളുരുത്തി (16), കടുങ്ങല്ലൂർ, മുളന്തുരുത്തി (14), പല്ലാരിമം​ഗലം, പാലാരിവട്ടം, വാരപ്പെട്ടി, ശ്രീമൂലന​ഗരം (13), ആമ്പല്ലൂർ, പാറക്കടവ്, വടവുകോട് (12), എളങ്കുന്നപ്പുഴ, കിഴക്കമ്പലം, നായരമ്പലം, പെരുമ്പാവൂർ (11), കളമശേരി, മഞ്ഞപ്ര, വാഴക്കുളം (10) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതർ.

2301 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 3772  പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. 26,205 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 25,349 പേർ വീടുകളിലും 18 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണംകൊടുത്ത്‌ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലുമാണുള്ളത്. കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 5329  സാമ്പിളുകൾ ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top