23 April Tuesday

കന്നി 20 പെരുന്നാൾ :
 കോതമംഗലത്തേക്ക്‌ ജനപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


കോതമംഗലം
കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ 337-–-ാമത് ഓർമപ്പെരുന്നാളായ കന്നി 20 പെരുന്നാളിന് വൻ തിരക്ക്. കാൽനട തീർഥാടകർക്ക്‌ പട്ടണത്തിന്റെ വിവിധഭാഗങ്ങളിൽ സ്വീകരണം നൽകി.

ഹൈറേഞ്ച് മേഖലയിൽനിന്ന്‌ എത്തിയവരെ കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻമേഖലയിൽനിന്ന് എത്തുന്നവർക്ക് മൂവാറ്റുപുഴ കവലയിലും വടക്കൻമേഖലയിൽനിന്ന്‌ എത്തുന്നവർക്ക് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലയിൽനിന്ന്‌ എത്തുന്നവർക്ക് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകി. കോതമംഗലം പോസ്‌റ്റ്‌ ഓഫീസ് ജങ്‌ഷനിൽ പൗരാവലി തീർഥാടകരെ വരവേറ്റു.

ആന്റണി ജോൺ എംഎൽഎ തീർഥാടകസംഘത്തിന്റെ രഥത്തിൽ മാലചാർത്തി സ്വീകരിച്ചു.നഗരസഭാ ചെയർമാൻ കെ കെ ടോമി, തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിലും സഭയിലെ  മെത്രാപോലീത്തന്മാരുടെ സഹകാർമികത്വത്തിലും പെരുന്നാൾ ചടങ്ങുകൾ നടന്നു. നവാഭിഷിക്തനായ മർക്കോസ് മാർ ക്രിസ്റ്റോഫോറസ് മെത്രാപോലീത്ത പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു. ചൊവ്വ വൈകിട്ട് നാലിന് പെരുന്നാളിന് സമാപനംകുറിച്ച് കൊടിയിറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top