24 April Wednesday

ആയിരം കടന്ന്‌ ആശങ്ക ; പുതിയ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


കൊച്ചി
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു. തിങ്കളാഴ്‌ച 106 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ രോഗികളുടെ എണ്ണം 1045 ആയി. 38 പേർ രോഗമുക്തി നേടി. 37 പേർ എറണാകുളത്തുള്ളവരും ഒരാൾ ആലപ്പുഴക്കാരിയുമാണ്‌.

534 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1129 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 11,216 ആണ്. ഇതിൽ 9326 പേർ വീടുകളിലും 152 പേർ കോവിഡ് കെയർ സെന്ററുകളിലും 1738 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. തിങ്കളാഴ്‌ച 174 പേരെ പുതുതായി ആശുപത്രിയിൽ/ പ്രഥമചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 70 പേരെ ഡിസ്ചാർജ് ചെയ്തു. കോവിഡ് പരിശോധനയുടെ ഭാഗമായി 680 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 742 പരിശോധനാഫലങ്ങൾ ലഭിച്ചു. 649 ഫലങ്ങൾ ലഭിക്കാനുണ്ട്‌. സ്വകാര്യ ലാബുകളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നുമായി 400 സാമ്പിളുകൾ ശേഖരിച്ചു.

മൂവാറ്റുപുഴ, മൂക്കന്നൂർ എന്നിവിടങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധമാർഗങ്ങളെക്കുറിച്ച് പരിശീലനം നൽകി. ടെലി ഹെൽത്ത് ഹെൽപ്പ്  ലൈൻ സംവിധാനംവഴി 303 പേർക്ക് സേവനം നൽകി.

പുതിയ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ
പഞ്ചായത്ത്‌/നഗരസഭ, വാർഡ്‌ ക്രമത്തിൽ:
പൂതൃക്ക പഞ്ചായത്ത്‌: 12–-ാംവാർഡ്‌ (ചൂണ്ടി), വാരപ്പെട്ടി: 6, 11 (മൈലൂർ, ഇഞ്ചൂർ ഈസ്‌റ്റ്‌), രായമംഗലം:- 4 (രായമംഗലം നോർത്ത്‌), ആമ്പല്ലൂർ:- 10, 12 (അരയൻകാവ്‌, പ്ലാപ്പിള്ളി), എടവനക്കാട്:- 12, 13 (വില്ലേജ്‌, കന്നുപിള്ളക്കെട്ട്‌), വടക്കേക്കര: - 1 (മാല്യങ്കര നോർത്ത്‌), പുത്തൻവേലിക്കര:- 9 (തേലത്തുരുത്ത്‌), മൂവാറ്റുപുഴ നഗരസഭ: -21–-ാംഡിവിഷൻ (എസ്‌എൻഡിപി സ്‌കൂൾ).

കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കിയവ:
കുഴിപ്പിള്ളി പഞ്ചായത്ത്‌:- ഒന്നാംവാർഡ്‌ (തുണ്ടിപ്പുറം വടക്ക്‌), തൃപ്പൂണിത്തുറ നഗരസഭ: -19 (പള്ളിപ്പറമ്പുകാവ്‌), മലയാറ്റൂർ–-നീലീശ്വരം:- 17 (നീലീശ്വരം വെസ്‌റ്റ്‌), ആലുവ നഗരസഭ: -11 മുതൽ 15 വരെയും (ഉമ്മൻകുഴിത്തടം, നഗരസഭാ ഓഫീസ്‌, മദ്രസ, ആശാൻ കോളനി, ട്രഷറി) 24 മുതൽ 26 (പ്രിയദർശിനി, കനാൽ, തണ്ടിക്കൽ) വരെയുമുള്ള ഡിവിഷനുകൾ ഒഴികെയുള്ള പ്രദേശങ്ങൾ, ചെല്ലാനം: 1 മുതൽ 6 വരെ (കൈതവേലി, കാട്ടിപ്പറമ്പ്‌, സിഎംഎസ്‌, ചെറിയകടവ്‌, കമ്പനിപ്പടി, അണ്ടിക്കടവ്‌), ആലങ്ങാട്: -11, 12, 14, 15  ഒഴികെയുള്ള വാർഡുകൾ (കൊടുവഴങ്ങ, പാനായിക്കുളം, ചിറയം, കൊങ്ങോർപ്പിള്ളി ഈസ്‌റ്റ്‌), കടുങ്ങല്ലൂർ:- 3, 4,5, 7, 8, 12, 14,15, 18 (കടയപ്പിള്ളി, കണിയാംകുന്ന്‌, കിഴക്കേ കടുങ്ങല്ലൂർ, കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ, മുപ്പത്തടം സെൻട്രൽ, മുപ്പത്തടം ഈസ്‌റ്റ്‌, കൈന്റിക്കര സൗത്ത്‌, എടയാർ) ഒഴികെയുള്ള വാർഡുകൾ, കരുമാല്ലൂർ: 11 മൈക്രോ കണ്ടെയ്ൻമെന്റ് സോൺ (ഈസ്‌റ്റ്‌ വെളിയത്തുനാട്‌) ഒഴികെയുള്ള എല്ലാ വാർഡുകളും, ചെങ്ങമനാട്:- 8, 11 (കപ്രശേരി ഈസ്‌റ്റ്‌, തുരുത്ത്) ഒഴികെ എല്ലാ വാർഡുകളും. ആലുവ മാർക്കറ്റിൽ നിയന്ത്രണങ്ങൾ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top