19 April Friday

ചന്ദ്രദാസിന് വേണം 
സുമനസ്സുകളുടെ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


കൊച്ചി
ഗുരുതര ഹൃദയരോഗം ബാധിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ചികിത്സാസഹായം തേടുന്നു. ശ്രീമൂലനഗരം ചൊവ്വര കൊണ്ടോട്ടി പടിയൻകുന്ന്‌ ഉഷസിൽ കെ ചന്ദ്രദാസാണ്‌ (59) സുമനസ്സുകളുടെ സഹായം തേടുന്നത്‌. ഹൃദയസംബന്ധമായ അസുഖത്തിന്‌ ആസ്‌റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലാണ്‌ ചന്ദ്രദാസ്‌. 11 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. ഒരു ശസ്‌ത്രക്രിയകൂടി നടത്തിയാലേ ചന്ദ്രദാസിന്‌ ജീവിതത്തിലേക്ക്‌ മടങ്ങാനാകൂ. ഇതിന്‌ 32 ലക്ഷം രൂപയോളം വേണ്ടിവരും. ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ്‌ കുടുംബം. ചന്ദ്രദാസിന്റെ വരുമാനംമാത്രമാണ്‌ ഭാര്യ ഉഷയും രണ്ട്‌ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം.

ശ്രീമൂലനഗരം പഞ്ചായത്ത്‌ അംഗം ജാരിയ കബീറിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്‌. ഭാര്യ ഉഷ ചന്ദ്രദാസിന്റെ പേരിൽ കീഴ്‌മാട്‌ എസ്‌ബിഐ ബ്രാഞ്ചിൽ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പർ: 67241667416, ഐഎഫ്‌എസ്‌സി കോഡ്‌: SBIN0070378, ഗൂഗിൾ പേ നമ്പർ: 9544921349.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top