29 March Friday

ആശുപത്രിമാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


കൂത്താട്ടുകുളം
ദേവമാതാ ആശുപത്രിയിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ശനി ഉച്ചയോടെയാണ് സംഭവം. മാലിന്യം കത്തിച്ചപ്പോൾ ഉണ്ടായ തീ ഇൻസിനറേറ്റർ കുഴലിലൂടെ മുകളിലേക്ക് കയറിയാണ് അപകടമുണ്ടായത്. പുകക്കുഴലിൽ കാർബൺ അടിഞ്ഞതുമൂലമുണ്ടായ സങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് നി​ഗമനം. കൂത്താട്ടുകുളം ഫയർഫോഴ്സ് ഓഫീസർ രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top