25 April Thursday

ഗുസ്‌തി താരങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി കർഷകത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


കൊച്ചി
വനിതാ താരങ്ങളെ ഉൾപ്പെടെ പീഡനത്തിന് ഇരയാക്കിയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകത്തൊഴിലാളി സംഘടനകൾ ജില്ലയിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തി. ഏരിയ–-വില്ലേജ്‌ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. കെഎസ്‌കെടിയുവിന്റെയും ബികെഎംയുവിന്റെയും നേതൃത്വത്തിലായിരുന്നു കർഷകത്തൊഴിലാളികൾ അണിനിരന്നത്‌.
കവളങ്ങാട് നെല്ലിമറ്റത്ത് പ്രതിഷേധ പ്രകടനവും യോഗവും കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. കെ പി ജയിംസ് അധ്യക്ഷനായി. എറണാകുളം ടൗൺഹാളിനുമുന്നിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്‌ഘാടനം ചെയ്‌തു. പി കെ വിജയൻ അധ്യക്ഷനായി. പെരുമ്പാവൂർ അല്ലപ്ര ജങ്ഷനിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ പി അശോകൻ ഉദ്ഘാടനം ചെയ്‌തു. എൻ ആർ വിജയൻ അധ്യക്ഷനായി. അങ്കമാലി മഞ്ഞപ്രയിൽ അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ജിഷ ശ്യാം ഉദ്‌ഘാടനം ചെയ്തു. എം പി പ്രദീപ്‌ അധ്യക്ഷനായി.

തൃപ്പൂണിത്തുറ ചന്തവാതിലിൽ പി കെ സുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്തു. കെ കെ മോഹനൻ അധ്യക്ഷനായി. കോലഞ്ചേരിയിൽ എൻ എസ്‌ സജീവൻ ഉദ്‌ഘാടനം ചെയ്‌തു. അനീഷ്‌ ഗോപി അധ്യക്ഷനായി. കൊച്ചിയിൽ എ കെ അനൂപ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. കളമശേരി പാതാളത്ത്‌ പി എം മനാഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
കെ ഇന്ദിര അധ്യക്ഷയായി. പറവൂരിൽ എ ബി മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. പി കെ ബിജു അധ്യക്ഷനായി. തൃക്കാക്കരയിൽ സി കെ ശശി ഉദ്‌ഘാടനം ചെയ്‌തു. കെ എസ്‌ സലജൻ അധ്യക്ഷനായി. പിറവത്ത്‌ സി എൻ പ്രഭുകുമാർ ഉദ്‌ഘാടനം ചെയ്‌തു. എൻ കെ രാജൻ അധ്യക്ഷനായി. പള്ളുരുത്തിയിൽ പി എ പീറ്റർ ഉദ്‌ഘാടനം ചെയ്‌തു.
എം എസ്‌ ശോഭിതൻ അധ്യക്ഷനായി. കോതമംഗലത്ത്‌ കെ പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. എ വി ജോർജ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top