കവളങ്ങാട്
പല്ലാരിമംഗലം പഞ്ചായത്തിലെ കുടുംബശ്രീകൾക്കുള്ള കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണം നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കോർപറേഷൻ ചെയർമാൻ കെ പ്രസാദ് തുക കൈമാറി. 1,51,58,900 രൂപയാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. ഡയറക്ടർ ഉദയൻ പൈനാക്കി, കുടുംബശ്രീ ചെയർപേഴ്‌സൺ ഷെരീഫ റഷീദ്, കോർപറേഷൻ മാനേജർ ജി ശശികല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ നജി ജബ്ബാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..