27 April Saturday

നഗരസഭാ ഓഫീസിലേക്ക്‌ 
മഹിളാ അസോ. മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


മൂവാറ്റുപുഴ
നഗരസഭാ ക്ഷേമകാര്യസമിതി അധ്യക്ഷ പ്രമീള ഗിരീഷ്‌കുമാറിനെ അധിക്ഷേപിച്ച് കൈയേറ്റം ചെയ്‌ത അജി മുണ്ടാടനെ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്  
നഗരസഭാ ഓഫീസിലേക്ക്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ച് നടത്തി. പ്രതിഷേധയോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ പി പി നിഷ അധ്യക്ഷയായി. സി കെ സോമൻ, സജി ജോർജ്, കെ എൻ ജയപ്രകാശ്, ആർ രാകേഷ്, പി എം ഇബ്രാഹിം, അസോസിയേഷൻ ഏരിയ സെക്രട്ടറി ഷാലി ജയിൻ, സീനത്ത് മീരാൻ, സ്മിത ദിലീപ്, സെലിൻ ജോർജ്, നിസ അഷറഫ് എന്നിവർ സംസാരിച്ചു
കഴിഞ്ഞ ബുധനാഴ്‌ച പന്ത്രണ്ടരയ്‌ക്ക്‌ കൗൺസിൽ യോഗം കഴിഞ്ഞിറങ്ങിയ പ്രമീള ചെയർമാൻ പി പി എൽദോസുമായി സംസാരിക്കുമ്പോൾ വികസനകാര്യസമിതി അധ്യക്ഷൻ അജി മുണ്ടാടൻ അപമര്യാദയായി സംസാരിക്കുകയായിരുന്നു. ചോദ്യംചെയ്ത പ്രമീളയെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തി ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പരസ്യമായി അധിക്ഷേപിച്ച അജി മുണ്ടാടനെതിരെ പ്രമീള മൂവാറ്റുപുഴ ഡിവൈഎസ്‌പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കൗൺസിലിൽ തർക്കങ്ങളുടെ ഭാഗമാണ് പ്രമീളയ്ക്കെതിരെയുള്ള ഭീഷണിയെന്നാണ്‌ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top