19 April Friday

സമ്മേളന വിളംബരമായി ചെമ്പതാകകൾ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


കൊച്ചി
സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ വിളംബരമായി നാടാകെ ചെമ്പതാക ഉയർത്തി. പതാകദിനമായ ബുധൻ രാവിലെ ജില്ലയിലെ എല്ലാ ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പാർടി ഓഫീസുകളിലും തൊഴിൽശാലകളിലും പതാക ഉയർത്തി.

ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ പാർടി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള കളമശേരി ബി ടി ആർ മന്ദിരത്തിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്‌ പള്ളുരുത്തി ഏരിയ കമ്മിറ്റി ഓഫീസിലും എം സി സുരേന്ദ്രൻ തൃപ്പൂണിത്തുറ പുതിയകാവിലും പി എം ഇസ്‌മയിൽ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസിലും പി ആർ മുരളീധരൻ മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത്‌ ലോക്കൽ കമ്മിറ്റി ഓഫീസിലും പതാക ഉയർത്തി.

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള ജില്ലാ സമ്മേളനം 14, 15, 16 തീയതികളിൽ കളമശേരിയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top