23 September Saturday

സ്കൂള്‍ ബഹുത്ത് അച്ചാ ഹേ ; പ്രവേശനോത്സവ ദിനത്തിൽ ആവേശമായി അതിഥിത്തൊഴിലാളികളുടെ മക്കളും

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


കവളങ്ങാട്
പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവ ദിനത്തിൽ ആവേശമായി അതിഥിത്തൊഴിലാളികളുടെ മക്കളും. ബിഹാർ ചെംപാറൺ മോത്തീഹാറീ സ്വദേശികളായ ജാഫിർഹഖിന്റെയും നജ്മ ഖാത്തൂണിന്റെയും രണ്ടാമത്തെ മകൻ മുഹമ്മദാണ് എൽകെജിയിൽ പ്രവേശനം നേടിയത്. മൂത്തകുട്ടി ഫാത്തിമ ജന്നത്ത് ഒന്നാംക്ലാസിൽ പഠിക്കുന്നു. ഒമ്പതുവർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ദമ്പതികളും മക്കളും മലയാളം നന്നായി സംസാരിക്കും. ഇളയ കുട്ടി മൂന്നുവയസ്സുള്ള അബ്ദുല്ലയും പ്രവേശനോത്സവത്തിനെത്തിയിരുന്നു. സ്‌കൂളിൽ ഇരുപത്തഞ്ചോളം അതിഥിത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top