19 April Friday

ഊരിലെ മുളവീട്‌ മറൈൻഡ്രൈവിൽ

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

കൊച്ചി
ഊരുകളിലെ പാരമ്പര്യ മുളവീട്‌ നഗരത്തിലെ തിരക്കേറിയ മറൈൻഡ്രൈവിൽ ഉയർന്നു. ഇടമലയാർ പൊങ്ങിൻചുവട്‌ കോളനിയിലെ മലയൻ സമുദായത്തിലെ ഗോത്രവർഗക്കാരുടെ മുളവീടാണ്‌  ‘എന്റെ കേരളം 2023’ പ്രദർശനം കാണാനെത്തിയവരെ ആദ്യനോട്ടത്തിൽത്തന്നെ ആകർഷിക്കുന്നത്‌. പാരമ്പര്യരീതിയിൽ പച്ചമുളയും ഈറ്റയുംകൊണ്ടാണ് വീട് തീര്‍ത്തിരിക്കുന്നത്. വാക്കത്തിമാത്രമാണ്‌ നിർമാണത്തിന്‌ ആയുധമായി ഉപയോഗിച്ചിട്ടുള്ളത്‌. മലയൻ സമുദായത്തിലെ കെ സജി, പി പ്രസാദ്‌, പി ഹരി, പ്രകാശ്‌ കണ്ടൻ, ശിവദാസ്‌ കോത എന്നിവരാണ്‌ വീട്‌ നിർമിച്ചത്‌.
കാട്ടിൽനിന്ന്‌ മലയൻ സമുദായക്കാർ ശേഖരിക്കുന്ന കാട്ടുതേൻ, കുന്തിരിക്കം, കുരുമുളക്‌, കൂവ എന്നിവയും വീടിനുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. പട്ടികവർഗ വികസനവകുപ്പിനുകീഴിലുള്ള മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്‌മെന്റ്‌ ഓഫീസ്‌ നേതൃത്വത്തിലാണ്‌ വീടൊരുക്കിയത്‌. കുട്ടമ്പുഴ, അട്ടപ്പാടി വനമേഖലയിലെ വിവിധ ഉൽപ്പന്നങ്ങളും പട്ടികവർഗ വികസനവകുപ്പിന്റെ സ്റ്റാളിൽ വിൽപ്പനയ്‌ക്ക്‌ വച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top