27 April Saturday

വാസ്തുശില്‍പ്പകലയുടെ ഭാവി കാണാം; സീഡ്‌ സ്‌കേപിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കൊച്ചി> സീഡ് എ പി ജെ അബ്ദുൾ കലാം സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ ഡിസൈനിന്റെ വാർഷികോത്സവമായ സീഡ്‌ഗൈസ്റ്റിന്റെ ഭാഗമായി പ്രദര്‍ശനം തുടങ്ങി.സ്ഥാപനത്തിലെ ഇരുനൂറി-ലേറെ ആർക്കിടെക്ചർ വിദ്യാർഥികളുടെ വാസ്തുശിൽപ്പകലാസൃഷ്ടികൾ അണിനിരക്കുന്ന സീഡ്‌ സ്‌കേപ് പ്രദർശനം മട്ടാഞ്ചേരി ജ്യൂ ടൗൺ റോഡിലെ ഇസ്മായിൽ വെയർഹൗസിൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനം 12 വരെ നീണ്ടുനിൽക്കും.

പ്രദർശനത്തിനുപുറമെ അഹമ്മദാബാദിലെ തംബ് ഇംപ്രഷൻസ് കൊളാബൊറേറ്റീവുമായി ചേർന്ന്‌ മുള വാസ്തുശിൽപ്പനിർമാണം, ബംഗളൂരിലെ ആരവാണി ആർട്ട് പ്രോജക്ടുമായി ചേർന്ന് 750 ചതുരശ്ര അടിയിലുള്ള ആധുനിക ചുവർചിത്രരചന, ചലച്ചിത്രനിർമാണത്തിൽ ശ്രീരാം പ്രദീപ്, ടെക്‌സ്റ്റൈൽ ഡിസൈനിൽ പ്രൊഫ. സൗമ്യ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള ശിൽപ്പശാലകളും അരങ്ങേറുന്നുണ്ട്. ഇതിന്റെ ഭാഗമായി വലിയ മുള വാസ്തുശിൽപ്പവും ചുവർചിത്രവും തയ്യാറായിക്കഴിഞ്ഞു.

ആർക്കിടെക്ടുകളായ സൗമിത്രോ ഘോഷ്, അബിൻ ചൗധരി, അമൃത ബല്ലാൽ, മഹേഷ് രാധാകൃഷ്ണൻ എന്നിവർ നയിക്കുന്ന പാനൽ ചര്‍ച്ചകളും പ്രദർശനത്തിന്റെ ഭാഗമായി നടക്കും. വാസ്തുശിൽപ്പകല പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് പ്രദർശനത്തിന്റെ ഭാഗമായി ഏപ്രില്‍ എട്ട്‌ രാജ്യത്തെ വാസ്തുശിൽപ്പകലയിലെ ജന്റർ പാരിറ്റി ദിനമായി ആഘോഷിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top