12 July Saturday

വീണ മീട്ടി, 
പാട്ടുപാടി കൂട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

പല്ലവി സുരേഷ്


മൂത്തകുന്നം
ഹൈസ്കൂൾ വിഭാഗം വീണയിലും ശാസ്‌ത്രീയസംഗീതത്തിലും ഒന്നാമതെത്തിയത്‌ ഉറ്റസുഹൃത്തുക്കൾ. എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്‌എസ്‌എസിലെ വിദ്യാർഥിനി പല്ലവി സുരേഷിനാണ്‌ വീണയിൽ ഒന്നാംസ്ഥാനം. ശാസ്‌ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനം നേടിയത്‌ കാലടി ബിഎച്ച്എസ്എസിലെ വിദ്യാർഥിനി സങ്കീർത്തന കെ ഷൈജുവും. ചെറുപ്പംമുതൽ കൂട്ടുകാരായ ഇരുവരും ഒരുമിച്ച്‌ പരിപാടികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്‌. ഇവരുടെ അമ്മമാർ കാലടി സംസ്‌കൃത സർവകലാശാലയിലെ മോഹിനിയാട്ടം അധ്യാപകരും സുഹൃത്തുക്കളുമാണ്‌. പല്ലവിയുടെ അമ്മ അനുപമമേനോനും സങ്കീർത്തനയുടെ അമ്മ കലാമണ്ഡലം വേണിയും കുട്ടികളുടെ ആഗ്രഹങ്ങൾക്ക്‌ പിന്തുണയായുണ്ട്‌. കലാമണ്ഡലത്തിൽ മൃദംഗം അധ്യാപകനാണ് സങ്കീർത്തനയുടെ അച്ഛൻ കലാമണ്ഡലം ഷൈജു. സെന്റ് തെരേസാസ് സിജിഎച്ച്‌എസ്‌എസിലെ അധ്യാപകനാണ്‌ പല്ലവിയുടെ അച്ഛൻ സുരേഷ്‌. വരുദിവസങ്ങളിൽ ഭാരതനാട്യം, സംഘനൃത്തം, വൃന്ദവാദ്യം എന്നിവയിലും പല്ലവി മത്സരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top