19 April Friday

6 കുടുംബാരോഗ്യകേന്ദ്രങ്ങൾ 
ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

എറണാകുളം നഗരസഭയുടെ തേവര ഫെറിക്കുസമീപമുള്ള നഗര സാമൂഹിക കേന്ദ്രം ഉദ്ഘാടനം ചെയ്തശേഷം 
മന്ത്രി വീണാ ജോർജ് സൗകര്യങ്ങൾ കാണുന്നു. ഹെെബി ഈഡൻ എംപി, മേയർ എം അനിൽകുമാർ എന്നിവർ സമീപം


കൊച്ചി
സംസ്ഥാനത്തെ ആദ്യ നഗര സാമൂഹികാരോഗ്യകേന്ദ്രം തേവരയിൽ പ്രവർത്തനം ആരംഭിച്ചു.  ജില്ലയിലെ ആറു പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായും നാല്‌ സബ്‌ സെന്ററുകൾ ആരോഗ്യ–-ക്ഷേമ കേന്ദ്രങ്ങളായും പ്രവർത്തനം ആരംഭിച്ചു. ദേശീയ ആരോഗ്യദൗത്യത്തിനുകീഴിൽ പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യകേന്ദ്രം തേവര വൃദ്ധസദനം ഹാളിൽ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും ആരോഗ്യ–-ക്ഷേമ കേന്ദ്രങ്ങളുടെയും ഉദ്‌ഘാടനം മന്ത്രി ഓൺലൈനിലായി നിർവഹിച്ചു.  അയ്യമ്പിള്ളി (വൈപ്പിൻ), പാലിശേരി, മലയാറ്റൂർ (അങ്കമാലി), തിരുവാങ്കുളം (പിറവം), ഉദയംപേരൂർ (തൃപ്പൂണിത്തുറ), മുടക്കുഴ (പെരുമ്പാവൂർ) എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ്‌ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയത്‌.

അയ്യമ്പിള്ളി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ എ സാജിത്, ജിജി വിൻസന്റ്, ഇ കെ ജയൻ, സുബോധ ഷാജി, ശാന്തിനി പ്രസാദ്, കെ എസ് നിബിൻ തുടങ്ങിയവർ പങ്കെടുത്തു.

പാലിശേരി കുടുംബാരോഗ്യകേന്ദ്രത്തിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈനി ജോർജ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക സജികുമാർ, ജോണി മൈപ്പാൻ തുടങ്ങിയവർ പങ്കെടുത്തു. മലയാറ്റൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബിൻ കിടങ്ങേൻ, ബിജി സെബാസ്‌റ്റ്യൻ, മിനി സേവ്യർ, പി ജെ ബിജു, ബിൻസി ജോയി തുടങ്ങിയവർ സംസാരിച്ചു. ഉദയംപേരൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും കണ്ടനാട് ആരോഗ്യക്ഷേമകേന്ദ്രത്തിന്റെയും ഉദ്ഘാടനച്ചടങ്ങിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രാജു പി നായർ, പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി, എസ് എ ഗോപി, പി കെ സുബ്രഹ്മണ്യൻ, സുധ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

മുടക്കുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ബേസിൽ പോൾ, പി പി അവറാച്ചൻ, റോഷ്നി എൽദോ തുടങ്ങിയവർ സംസാരിച്ചു.മറിയപ്പടി, പാനായിക്കുളം (കളമശേരി), കോട്ടുവള്ളി (പറവൂർ), കണ്ടനാട്‌ (തൃപ്പൂണിത്തുറ) സബ്‌ സെന്ററുകൾ ആരോഗ്യ–-ക്ഷേമ കേന്ദ്രങ്ങളായും ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top