25 April Thursday

കർഷകസംഘം ജില്ലാ സമ്മേളനം ; പൊതുസമ്മേളന നഗറിൽ പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022


കൂത്താട്ടുകുളം
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച്‌ കൂത്താട്ടുകുളത്ത്‌ പൊതുസമ്മേളനനഗറിൽ പതാക ഉയർന്നു. മണ്ണത്തൂർ വർഗീസ് സ്മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി വി തോമസിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥയും ചെളിക്കപ്പടി ഡേവിഡ് രാജൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം മിനി ഗോപിയുടെ നേതൃത്വത്തിലുള്ള പതാകജാഥയും വെള്ളി വൈകിട്ട്‌ സംഗമിച്ച്‌ പ്രകടനമായി പൊതുസമ്മേളന നഗരിയായ ടി കെ വത്സൻ നഗറിൽ (സ്വകാര്യ സ്‌റ്റാൻഡ്‌) എത്തി. ഇവിടെ സ്വാഗതസംഘം ചെയർമാൻ പി ബി രതീഷ് സമ്മേളനപതാക ഉയർത്തി.

കൊടിമരജാഥയുടെ പ്രയാണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ തുളസി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജോഷി സ്കറിയ അധ്യക്ഷനായി. എം ജെ ജേക്കബ്‌, അനിൽ ചെറിയാൻ, എ ഡി ഗോപി, വർഗീസ് മാണി, പ്രശാന്ത് പ്രഭാകരൻ, വി ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പതാകജാഥ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, ആർ അനിൽകുമാർ, കെ എ ജയേഷ്, ഏരിയ സെക്രട്ടറി ടി കെ മോഹനൻ, ബിജു സൈമൺ, സണ്ണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

ശനി രാവിലെ 10ന് പി യു തോമസ് നഗറിൽ (ചിന്നാസ് ഓഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ജനറൽ സെക്രട്ടറി വത്സൻ പനോളി, വൈസ് പ്രസിഡന്റുമാരായ അഡ്വ. പി എം ഇസ്മയിൽ, വി എം ഷൗക്കത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജി വേണുഗോപാൽ, കെ തുളസി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഞായറാഴ്‌ചയും പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട്‌ നാലിന് ടി ബി ജങ്‌ഷനിൽനിന്ന്‌ പ്രകടനം ആരംഭിക്കും. ടി കെ വത്സൻ നഗറിൽ (സ്വകാര്യ സ്റ്റാൻഡ്‌) നടക്കുന്ന പൊതുസമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top