24 April Wednesday

നിയന്ത്രണംവിട്ട ടാങ്കർ ലോറി
മരത്തിൽ ഇടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


കരുമാല്ലൂർ
നിയന്ത്രണംവിട്ട ടാങ്കർ ലോറി മരത്തിലിടിച്ച് അപകടം. നിസാരപരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. പറവൂർഭാഗത്തുനിന്ന് എടയാർഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് തട്ടാംപടി കവലയ്ക്കുസമീപം അപകടത്തിൽപ്പെട്ടത്. ബുധൻ പുലർച്ചെ രണ്ടരയോടെയാണ് അപകടം.
നിയന്ത്രണംതെറ്റി ആദ്യം റോഡരികിൽനിന്ന മരങ്ങളിലും സമീപത്തെ സംരക്ഷണഭിത്തിയിലുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന്‌ ആലുവ–- പറവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തിയശേഷമാണ്‌ ഗതാഗതം പുനരാരംഭിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ്‌ നിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top