20 April Saturday

കോതമംഗലത്ത് 
വൻ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കനത്ത മഴയിൽ നശിച്ച മാതിരിപ്പള്ളി ചോഴകുന്നേൽ സി യു കരീമിന്റെ 
വാഴത്തോട്ടം


കോതമംഗലം
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ വൻ കൃഷിനാശം. അഞ്ച് പഞ്ചായത്തുകളിലായി 1.10 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. ഇരുനൂറോളം കർഷകരുടെ 26,600 വാഴകൾ നശിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12000 കുലച്ച വാഴകൾ, 9000 കുലയ്ക്കാത്ത വാഴകൾ എന്നിവ നശിച്ചു. ഇവിടെ 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.

വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലയ്ക്കാത്ത വാഴകളും നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. നെല്ലിക്കുഴിയിൽ ആറ്‌ കർഷകരുടെ 250 വാഴകൾ നശിച്ചു. 95,000 രൂപയുടെ നഷ്ടമുണ്ട്‌. പിണ്ടിമനയിൽ ആറ്‌ കർഷകരുടെ 150 കുലച്ചതും 100 കുലയ്ക്കാത്തതുമായ വാഴകൾ, നാല് റബർ എന്നിങ്ങനെ 1.05 ലക്ഷം രൂപയുടെ നഷ്ടവും കോട്ടപ്പടിയിൽ രണ്ട് കർഷകരുടെ 100 വാഴകൾ ഉൾപ്പെടെ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നതായി കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ വി പി സിന്ധു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top