16 September Tuesday

എന്റെ കേരളം 2023 ; ഇനി ആഘോഷങ്ങളുടെ ഏഴുരാവുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്കായി ഒരുങ്ങുന്ന കൂറ്റൻ കവാടം


കൊച്ചി
ചടുല സംഗീതത്തിന്റെ മാസ്മരിക താളങ്ങളിൽ ചുവടുവയ്ക്കാൻ കൊച്ചി ഒരുങ്ങി. ഇനിയുള്ള ഏഴുനാളുകൾ ആവേശം വാനോളം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈൻഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയുടെ ഭാഗമായാണ്‌ കലാപരിപാടികൾ അരങ്ങേറുന്നത്. എട്ടുവരെ നടക്കുന്ന മേളയിൽ ഏഴിനൊഴികെ എല്ലാദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും.

ശനി വൈകിട്ട്‌ സ്റ്റീഫൻ ദേവസിയുടെ ലൈവ് ബാൻഡ് ഷോ വേദിയിൽ അരങ്ങേറും. രണ്ടിന് ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്, മൂന്നിന് പിന്നണിഗായകരായ ദുർഗ വിശ്വനാഥ്,- വിപിൻ സേവ്യർ എന്നിവരുടെ ഗാനമേള, നാലിന് താമരശേരി ചുരം മ്യൂസിക് ബാൻഡിന്റെ പരിപാടി, അഞ്ചിന് അലോഷിയുടെ പാട്ടുകൾ, ആറിന് ആട്ടം ചെമ്മീൻ ബാൻഡിന്റെ ഫ്യൂഷൻ പരിപാടി, എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാഷോ തുടങ്ങിയ പരിപാടികൾ മേളയുടെ മുഖ്യ ആകർഷണമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top