20 April Saturday

‘ക്വാറന്റൈൻ’ ഇന്നുമുതൽ; വേദി മൊബൈൽ സ്‌ക്രീൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കളമശേരി
ലോക്ക്‌ഡൗൺ കാലത്തെ മാനസികസമ്മർദം ഒഴിവാക്കാൻ കൊച്ചി സർവകലാശാല എസ്എഫ്ഐ യൂണിറ്റ് സംഘടിപ്പിക്കുന്ന ഓൺലൈൻ കലോത്സവം ‘ക്വാറന്റൈൻ’ ബുധനാഴ്‌ച തുടങ്ങും. രജിസ്ട്രേഷൻ, അവതരണം, സമ്മാനദാനം എന്നിവ പൂർണമായും ഓൺലൈനായിരിക്കും. ഐസൊലേഷൻ വാർഡിൽ നിന്നുൾപ്പെടെ മത്സരത്തിൽ പങ്കെടുക്കാമെന്നതാണ് കലോത്സവത്തിന്റെ സവിശേഷത.

നിശ്ചിത സമയത്ത് നടക്കുന്ന മത്സരങ്ങളിൽ ഓൺലൈനായി ലഭിക്കുന്ന നിർദേശപ്രകാരം വീഡിയൊ റെക്കോഡ് ചെയ്ത് തത്സമയം അയക്കണം. ലോക്ക്‌ഡൗൺ ആയതിനാൽ നൃത്തയിനങ്ങൾക്ക് മേയ്ക്കപ്പും പ്രത്യേക വേഷവിതാനങ്ങളും വേണ്ട. വാട്‌സാപ്‌, ഗൂഗിൾ ക്ലാസ് റൂം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് വിവരങ്ങൾ കൈമാറുക.

ചിത്രരചന, മലായാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ സാഹിത്യമത്സരങ്ങൾ, നൃത്തയിനങ്ങൾ, സംഗീതം, ഉപകരണസംഗീതം തുടങ്ങി 42 ഇനങ്ങളിലായാണ് മത്സരം. ഏതാനും ഇനങ്ങളിൽ ആൺ, പെൺ, ട്രാൻസ്ജെൻഡർ വിഭാഗത്തിലും മത്സരമുണ്ടാകും.

തുടക്കത്തിൽ സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചതെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള മത്സരാർഥികൾ പേര് രജിസ്റ്റർ ചെയ്തതോടെ അഖിലേന്ത്യാതലത്തിലുള്ള കലോത്സവമായി മാറ്റിയതായി കുസാറ്റ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രജിത് കെ ബാബു പറഞ്ഞു. ഫോൺ സ്ക്രീനുകളിൽ തകർത്താടുന്ന കലോത്സവം വെള്ളിയാഴ്‌ച വൈകിട്ട് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top