28 March Thursday

സിപിഐ എം ജനകീയ പ്രതിഷേധം ; അണിനിരന്നു നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


കൊച്ചി
കേരളത്തിന്റെ വികസനം മുടക്കുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള സിപിഐ എം ജനകീയ പ്രതിഷേധം ഏറ്റെടുത്ത്‌ നാട്‌. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും മോദി സർക്കാരിന്റെ ജനവിരുദ്ധ, വർഗീയ നയങ്ങൾക്കും എതിരെയുള്ള പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ ജനകീയ പ്രതിഷേധങ്ങളിൽ തെളിഞ്ഞത്‌ കേരളത്തിന്റെ മനസ്സ്‌.

സിപിഐ എം മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ കമ്മിറ്റി കച്ചേരിത്താഴത്ത് നടത്തിയ ജനകീയ പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു അധ്യക്ഷനായി. തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രൻ അധ്യക്ഷനായി. കരുമാല്ലൂർ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ശ്രീലത ലാലു അധ്യക്ഷയായി. കുട്ടമ്പുഴ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ കെ ശിവൻ അധ്യക്ഷനായി. മാറമ്പിള്ളി ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മാറമ്പിള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം അബ്ദുൾസലാം അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top