27 April Saturday

‘മിൽമ ഓൺ വീൽസ്‌’ 
ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


കൊച്ചി
മിൽമ എറണാകുളം മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ കെഎസ്‌ആർടിസിയുടെ സഹകരണത്തോടെ എറണാകുളം ബോട്ട് ജെട്ടിക്കുസമീപം ആരംഭിച്ച ‘മിൽമ ഓൺ വീൽസ്’ ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു. നിശ്‌ചിതസ്ഥലങ്ങളിൽ കെഎസ്‌ആർടിസി അനുവദിക്കുന്ന ബസിൽ മിൽമയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതാണ്‌ പദ്ധതി.

ടി ജെ വിനോദ് എംഎൽഎ ആദ്യവിൽപ്പന നിർവഹിച്ചു. നഗരസഭാ കൗൺസിലർ പത്മജ എസ്‌ മേനോൻ ഏറ്റുവാങ്ങി. മിൽമ ഓൺ വീൽസ് പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. കലക്ടർ രേണു രാജ്, എറണാകുളം മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ചെയർമാൻ എം ടി ജയൻ, മാനേജിങ് ഡയറക്ടർ വിൽസൺ ജെ പുറവക്കാട്ട് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top