24 September Sunday

വായ്‌പാ പരിധി വെട്ടിക്കുറച്ചതിനെതിരെ 
യുവതയുടെ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023

ഡിവൈഎഫ്ഐ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവൽ ഉദ്ഘാടനം ചെയ്യുന്നു

 
ആലപ്പുഴ
കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 
     ടൗൺഹാളിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച്‌  ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ് ദിനൂപ് വേണു അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ കെ ഹസൻ, വൈസ്‌പ്രസിഡന്റ് പി എ അൻവർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് മുകുന്ദൻ, രാംജിത്ത്, ആലപ്പുഴ സൗത്ത് ബ്ലോക്ക് സെക്രട്ടറി ജി ശ്രീജിത്ത്, നോർത്ത് ബ്ലോക്ക് സെക്രട്ടറി അനസ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് സുരേഷ്‌കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ശ്വേത എസ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top