19 April Friday
20 ടൂറിസം ട്രിപ്പുകൾ

അവധിക്കാലം ആഘോഷമാക്കാൻ 
കെഎസ്‌ആർടിസി

കെ എസ്‌ ഗിരീഷ്‌Updated: Friday Mar 31, 2023
ആലപ്പുഴ
മധ്യവേനൽ അവധി ആഘോഷമാക്കാൻ സഞ്ചാരികൾക്ക്‌ കെഎസ്‌ആർടിസി ട്രിപ്പൊരുക്കുന്നു. ജില്ലയിലെ ഏഴ്‌ ഡിപ്പോകളിൽ നിന്ന്‌ ഏപ്രിലിൽ യാത്രകളുണ്ട്‌. ഗവിയാണ്‌ ഇക്കുറിയും സഞ്ചാരികളുടെ ഇഷ്ട ഇടം. 
  20 ട്രിപ്പുകളുണ്ട്‌.  മലക്കപ്പാറ, മാമലക്കണ്ടം–- മാങ്കുളം ജംഗിൾ സഫാരി, മൂന്നാർ–- മറയൂർ, വയനാട്‌, തിരുവനന്തപുരം ക്ഷേത്രദർശനം, ജില്ലാ ടൂറിസം എന്നിവയാണ്‌ ബജറ്റ്‌ ടൂറിസം സെൽ ഒരുക്കുന്ന മറ്റ്‌ ട്രിപ്പുകൾ.  
   കൃഷ്ണപുരം കൊട്ടാരം, കാർട്ടൂണിസ്റ്റ് ശങ്കർ ദേശീയ കാർട്ടൂൺ മ്യൂസിയം, വലിയഴീക്കൽ ബീച്ച്, വലിയഴീക്കൽ പാലം, ആലപ്പുഴ ലൈറ്റ് ഹൗസ്, പല്ലന കുമാരകോടി, തകഴി സ്മാരകവും മ്യൂസിയവും, കരുമാടിക്കുട്ടൻ തുടങ്ങിയവ ഉൾപ്പെടുന്നതാണ്‌ ആലപ്പുഴ ജില്ലാ ടൂറിസം. ഏഴ്‌ ട്രിപ്പുകൾ കൂടാതെ ഏതാനും ഡിപ്പോകൾ മറ്റ്‌ സ്ഥലങ്ങളിലേക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്‌. 
  വിവരങ്ങൾക്ക്‌ ഫോൺ: 9846475874. ബുക്കിങ്ങിന്‌ ഫോൺ: ആലപ്പുഴ–- 9895505815, ചേർത്തല–-9633305188, ചെങ്ങന്നൂര്‍–-9846373247,  എടത്വ–-9846475874, മാവേലിക്കര–-9446313991, ഹരിപ്പാട്–- 9947812214, കായംകുളം–-9605440234.
തിരുവനന്തപുരത്തേക്ക്‌ ഒരു തീർഥയാത്ര
തിരുവനന്തപുരം തീർഥയാത്ര പുതിയ ട്രിപ്പാണ്‌. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, ആഴിമല ശിവ ക്ഷേത്രം,  ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആറ്റുകാൽ ദേവീ ക്ഷേത്രം, പത്മനാഭ സ്വാമി ക്ഷേത്രം എന്നിവയാണിതിൽ ഉൾപ്പെടുന്നതെന്ന്‌ ടൂറിസം സെൽ ജില്ലാ കോ–-ഓർഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top