27 April Saturday
പാലിയേറ്റീവ് ഉപകരണങ്ങള്‍ നൽകി

സാന്ത്വന സന്ദേശവുമായി അധ്യാപികയുടെ വിരമിക്കല്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

ഷീല ടീച്ചർ പാലിയേറ്റീവ് ഉപകരണങ്ങൾ അഡ്വ. ജി ഹരിശങ്കറിന് കൈമാറുന്നു

മാവേലിക്കര
വിരമിക്കൽ ചടങ്ങിൽ കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്ത്‌ അധ്യാപിക. വഴുവാടി ചാങ്കൂർ പടീറ്റതിൽ ജി കെ ഷീലയാണ് വിരമിക്കൽ മാതൃകാപരമാക്കിയത്. ഓക്‌സിജൻ സിലിൻഡറുകളും ഡയാലിസിസ് കിറ്റുകളും വീൽചെയറുകളും ഗ്യാസ് സ്റ്റൗവുകളും അടങ്ങുന്ന പാലിയേറ്റീവ് ഉപകരണങ്ങൾ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് ടീച്ചർ കൈമാറിയത്.
22 വർഷം ചെട്ടികുളങ്ങര ഈരേഴ യുപിഎസിൽ ഇംഗ്ലീഷ് അധ്യാപികയായി പ്രവർത്തിച്ചു. ആറുമാസമായി മാവേലിക്കര ബിആർസിയിൽ ക്ലസ്റ്റർ കോ-–-ഓർഡിനേറ്ററാണ്.  മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷയും മഹിളാ അസോസിയേഷൻ തഴക്കര മേഖലാ പ്രസിഡന്റുമായ ഷീല ടീച്ചറുടെ അധ്യാപനജീവിതം അവസാനിക്കുന്നത് വെള്ളിയാഴ്ചയാണ്. 
  അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തഴക്കര മേഖലാ കമ്മിറ്റി  തഴക്കര സംസ്‌കൃതം യുപി സ്‌കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. സൊസൈറ്റി മേഖലാ ചെയർപേഴ്‌സൺ ഡോ.പി കെ സുലോചന അധ്യക്ഷയായി. 
അഭയം ഏരിയ ചെയർമാൻ ജി ഹരിശങ്കർ ഓക്‌സിജൻ സിലിണ്ടറുകളും ഡയാലിസിസ് കിറ്റുകളും ട്രഷറർ കെ മധുസൂദനൻ വീൽചെയറുകളും വൈസ് ചെയർമാൻ മുരളി തഴക്കര ഗ്യാസ് അടുപ്പുകളും ഏറ്റുവാങ്ങി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിരാദാസ്, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, ഡോ.സാബു സുഗതൻ, മുരളീധരൻ തഴക്കര, സി പി രാജ്കുമാർ എന്നിവർ സംസാരിച്ചു. അഭയം കൺവീനർ എസ് ശ്രീകുമാർ സ്വാഗതവും കെ രഘുപ്രസാദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top