27 April Saturday

കഥകളി ശ്രേഷ്‌ഠ 
പുരസ്‌കാരം 
കലാമണ്ഡലം 
കൃഷ്‌ണപ്രസാദിന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
കായംകുളം
എരുവ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ വർഷത്തെ കഥകളി ശ്രേഷ്‌ഠ പുരസ്‌കാരത്തിന് ഗുരുനാട്യരത്നം കലാമണ്ഡലം കൃഷ്‌ണപ്രസാദ് അർഹനായി. 
ആത്മിയുടെ നാട്യരത്നം അവാർഡ്, കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്, ജൂനിയർ ഫെലോഷിപ് വാരണാസി പുരസ്‌കാരം, അനുഷ്‌ഠാനം പുരസ്‌കാരം, കൊട്ടാരക്കര തമ്പുരാൻ അവാർഡ്, ഗുരു ചെങ്ങന്നൂർ അവാർഡ്, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മാധവ്ജി പുരസ്‌കാരം, കലാമണ്ഡലം എം എ വെള്ളോടി മെഡൽ, ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 എരുവ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ആറാം തിരുവുത്സവ ദിനമായ ഫെബ്രുവരി അഞ്ചിന് വൈകിട്ട് 5.30ന് ക്ഷേത്രത്തിൽ പുരസ്‌കാരം സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top