26 April Friday
ഒരുവർഷം ഒരുലക്ഷം സംരഭങ്ങൾ പദ്ധതി

നിക്ഷേപകസംഗമം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
ആലപ്പുഴ 
ഒരുവർഷം ഒരുലക്ഷം സംരഭങ്ങൾ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സംരഭകരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും ചൊവ്വാഴ്‌ച ഒത്തുചേരും. പകൽ രണ്ടുമുതൽ ആലപ്പുഴ റമദ ഹോട്ടലിലാണ് ഒത്തുചേരൽ. മന്ത്രി പി രാജീവ്  ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ മികച്ച ധനകാര്യസ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരവും വായ്‌പ അനുമതി പത്രങ്ങളുടെ വിതരണവും നടത്തും. 
സംരംഭകർ അനുഭവം പങ്കുവയ്‌ക്കും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വ്യവസായമന്ത്രിയോടുൾപ്പെടെ സംശയങ്ങൾ പങ്കുവയ്‌ക്കാം. സംശയനിവാരണത്തിനുള്ള വിശദമായ അവസരവും ഒരുക്കിയിട്ടുണ്ട്. 
സംരംഭകർക്ക് അവരുടെ പ്രോജക്‌ടുകൾ ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, സർക്കാർവകുപ്പുകൾ എന്നിവയുടെ ജില്ലാ മേധാവികൾക്ക് മുന്നിൽ അവതരിപ്പിക്കാം. വായ്‌പകളും ലൈസൻസുകളും യഥാസമയം ലഭ്യമാക്കി സംരംഭങ്ങൾ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ നടത്തും. സംരംഭക സഹായപദ്ധതികളും ആനുകൂല്യങ്ങളും വിഷയത്തിൽ ക്ലാസും നടക്കും.
സംസ്ഥാനത്തെ നിക്ഷേപകേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നത്. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വിശിഷ്‌ടാതിഥിയാകും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top