25 April Thursday
ചേർത്തല മുന്നിൽ

പോരാട്ടം ഇഞ്ചോടിഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
ആലപ്പുഴ
റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ കിരീടത്തിനായി പോരാട്ടം ഇഞ്ചോടിഞ്ച്‌. രണ്ടാം ദിനം 394 പോയിന്റുമായി ചേർത്തല ഉപജില്ലയാണ്‌ മുന്നിൽ. 375 പോയിന്റോടെ മാവേലിക്കരയും അത്രതന്നെ പോയിന്റോടെ കായംകുളവുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൊവ്വാഴ്‌ച രാത്രി വൈകി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആലപ്പുഴ പിന്തള്ളിയാണ്‌ മാവേലിക്കരയുടെയും കായംകുളത്തിന്റെയും മുന്നേറ്റം. 
നിലവിൽ ആലപ്പുഴ 368 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്‌. 357 പോയിന്റുമായി തുറവൂർ അഞ്ചാം സ്ഥാനത്തും. തിങ്കൾ രാത്രി കലോത്സവ വെബ്‌സൈറ്റിലെ സാങ്കേതിക തകരാർ മൂലം പോയിന്റ്‌ നിലയിൽ അപാകം വന്നിരുന്നു. ചൊവ്വാഴ്‌ച തകരാർ പരിഹരിച്ചു. 
108 പോയിന്റുമായി മാന്നാർ എൻഎസ്‌ ബോയ്‌സ്‌ എച്ച്‌എസ്‌എസാണ്‌ സ്‌കൂളുകളുടെ പോരാട്ടത്തിൽ ഒന്നാമത്‌. 104 പോയിന്റുമായി ആലപ്പുഴ സെന്റ്‌ ജോസഫ്​ ജിഎച്ച്​എസ്​എസ് രണ്ടാം സ്ഥാനത്തും 94 പോയിന്റോടെ താമരക്കുളം വിവി എച്ച്‌ എസ്‌എസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. 84 പോയിന്റുമായി മറ്റം സെന്റ്‌ ജോൺസ്‌ എച്ച്‌എസ്‌എസ്‌ നാലാം സ്ഥാനത്തും 8േ3 പോയിന്റുമായി ചേർത്തല ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ അഞ്ചാമതുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top