29 March Friday

ഗുരുചെങ്ങന്നൂർ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ഗുരു ചെങ്ങന്നൂർ സ്മാരക കഥകളി പുരസ‍്കാരം നേടിയ കഥകളി മേള വിദഗ്ധൻ ആയാങ്കുടി കുട്ടപ്പമാരാരെ മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു

ചെങ്ങന്നൂർ
 കഥകളി ആസ്വാദനക്കളരിയുടെ ആഭിമുഖ്യത്തിൽ ഗുരുചെങ്ങന്നൂർ അനുസ്‌മരണവും ഏകദിനശിൽപ്പശാലയും സംഘടിപ്പിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു.  
ഗുരു ചെങ്ങന്നൂർ സ്‌മാരക കഥകളി പുരസ്‌കാരം കഥകളി മേള വിദഗ്ധൻ ആയാങ്കുടി കുട്ടപ്പമാരാർക്കു സമ്മാനിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ  അനുസ്‌മരണം പ്രസംഗം നടത്തി. മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻനായർ ശിൽപ്പശാല ഉദ്ഘാടനം ചെയ്‌തു.
 ആസ്വാദനക്കളരി പ്രസിഡന്റ്‌ എൻ  ഉണ്ണികൃഷ്‌ണപിള്ള അധ്യക്ഷനായി. കവി  ഒ എസ് ഉണ്ണിക്കൃഷ്‌ണൻ, ഡോ. പി വേണുഗോപാൽ, കുറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം രാജശേഖരൻ, ഹരിശർമ, എസ് ശ്രീനിവാസൻ കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top