ആലപ്പുഴ
കാലവർഷം തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജില്ലയിൽ ലഭിച്ചത് കനത്ത മഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ (ഐഎംഡി) കണക്കനുസരിച്ച് 28ന് രാവിലെ 8.30 മുതൽ 29ന് രാവിലെ 8.30 വരെ ജില്ലയിൽ ശരാശരി ലഭിച്ചത് 83.6 മില്ലീമീറ്റർ മഴയാണ്. ചേർത്തല 131.2, കയംകുളം 45.0, മാവേലിക്കര 33.4, ആലപ്പുഴ 105.0, മങ്കൊമ്പ് 98.0, ഹരിപ്പാട് 103.4 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ ലഭിച്ച മഴ. കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും ചെറിയ തോതിൽ കൃഷിനാശമുണ്ടായി. ഇതോടെ മൺസൂണിൽ ഇതുവരെ ജില്ലയിൽ ലഭിച്ചത് 1402.3 മഴയാണ്. 1636.5 എംഎം മഴയാണ് ലഭിക്കേണ്ടിയിരുന്നത്. 14 ശതമാനത്തിന്റെ കുറവ്. വരുംദിവസങ്ങളിലും മഴ തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..