ആലപ്പുഴ
വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോർത്തൊഴിലാളികൾ ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും നടത്തി. മോട്ടോർത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റി സിഐടിയു നേതൃത്വത്തിലായിരുന്നു സമരം. റോഡ് ട്രാൻസ്പോർട്ട് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ നിയമം നടപ്പാക്കുക, മോട്ടോർ മേഖലയെ സംരക്ഷിക്കുംവിധം 2019-ലെ എംവി ആക്ട് ഭേദഗതി ചെയ്യുക, ഇന്ധന വില കുറയ്‌ക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോ–-ഓർഡിനേഷൻ കമ്മിറ്റി ഉന്നയിക്കുന്നത്.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. കെ കെ ചന്ദ്രൻ, അനസ് അലി, എം എം ഷെരീഫ്, കെ ജി ജയലാൽ, ജയകുമാർ, ടി എസ് താഹ, പി യു ശാന്താറാം എന്നിവർ സംസാരിച്ചു. ഓട്ടോ-–- ടാക്സി- –-ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ വർക്കിങ് പ്രസിഡന്റ് ടി എ നിസാർ അധ്യക്ഷനായി. കോ–-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഹരിദാസൻ നായർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..