തിരുവനന്തപുരം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ ആശുപത്രികൾക്കെല്ലാം ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം നൽകി.
മഴയിൽ വെള്ളം കയറുന്ന ആരോഗ്യസ്ഥാപനങ്ങളിൽ ബദൽ ക്രമീകരണം ഒരുക്കും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദേശമുണ്ട്. ആലപ്പുഴ കുട്ടനാട്ടിൽ അടിയന്തര സാഹചര്യം നേരിടാൻ വെള്ളത്തിൽ സഞ്ചരിക്കുന്ന മൂന്ന് മൊബൈൽ ഫ്ളോട്ടിങ് ഡിസ്പെൻസറി, വാട്ടർ ആംബുലൻസ് എന്നിവ സജ്ജമാക്കി കഴിഞ്ഞു.
മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത കൂടുതലാണ്. കൊതുകുകടി ഏൽക്കാതെ ശ്രമിക്കുന്നത് രോഗപ്രതിരോധത്തിന്റെ ആദ്യഘട്ടമാണ്. സ്ഥാപനങ്ങളിലും വീടുകളിലും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..