ചാരുംമൂട്
ചുനക്കര വടക്ക് നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന സമ്മേളനം ജമാഅത്ത് ചീഫ് ഇമാം ടി എ മൂസാ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എച്ച് ഷൗക്കത്ത് കോട്ടുക്കലിൽ അധ്യക്ഷനായി.
മദ്രസാ വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങളിൽ വിജയികളായവരെയും പ്രതിഭകളെയും അനുമോദിച്ചു. സെക്രട്ടറി അബ്ദുൽ സലാം, ഭാരവാഹികളായ നാസർ പേരാപ്പിൽ, അബ്ദുൽ സലാം പുതുശേരി, അയ്യൂബ് താര വീട്ടിൽ, അബ്ദുൽ ജബ്ബാർ പാറയിൽ, റിലീഫ് കമ്മിറ്റി കൺവീനർ ബദറുദീൻ പോണേത്ത് തുടങ്ങിയവർ സംസാരിച്ചു.
ചാരുംമൂട് മേഖലയിലെ മസ്ജിദ് പരിപാലനകമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലിയും ആഘോഷ പരിപാടികളും അന്നദാനവും നടന്നു.
ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാം സമാജം മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ ആശാൻകലുങ്ക് ജങ്ഷനിൽ നിന്നാരംഭിച്ച റാലി മാമ്മൂട്,ആദിക്കാട്ടുകുളങ്ങര ജംഗ്ഷൻ ഫൗദാസ് മുക്കിലെത്തിയ ശേഷം തിരികെ പള്ളിയിൽ സമാപിച്ചു. പ്രസിഡന്റ് അഡ്വ. എം എ സലാം, സെക്രട്ടറി എം മുഹമ്മദാലി, ചീഫ് ഇമാം നിസാമുദീൻ ബാഖവി കടയ്ക്കൽ, ഭാരവാഹികളായ റഹീം കുന്നുരുട്ടി, ഷാഹിർ ഖാൻ, സജീർ എന്നിവർ നേതൃത്വം നൽകി.
താമരക്കുളം കല്ലൂർ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ നിന്നുമാരംഭിച്ച റാലി ഒന്നാം മൈൽ, പൊയ്കിൽ തയ്ക്കാവ്, നാലുമുക്ക്, ചാവടി, താമരക്കുളം ജങ്ഷൻ വഴി തിരികെ പള്ളിയിലെത്തി. ജമാഅത്ത് പ്രസിഡന്റ് സജീബ്ഖാൻ, സെക്രട്ടറി അബ്ദുൽ സലാംഖാൻ ,ചീഫ് ഇമാം ഹസീബ് അഹമ്മദ് ബാഖവി, ഭാരവാഹികളായ അഷറഫ് കൊച്ചാലും വിള, സാലിഖാൻ, അൻസാരി തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര തെക്ക് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പള്ളിയിൽ നിന്നും ആരംഭിച്ച റാലി തെരുവു മുക്ക്, ചാരുംമൂട് ടൗൺ ചുറ്റി തിരികെയെത്തി. പ്രസിഡന്റ് കെ സാദിഖ് അലീഖാൻ, സെക്രട്ടറി ഷിബു വാലിൽ, ഇമാം നാസറുദീൻ അൽ ഖാസിമി, കൺവീനർ മുജീബ് റഹ്‌മാൻ, ഭാരവാഹികളായ ഷാജഹാൻ കുമ്പഴ, നസീർ സീതാർ, സുബൈർകുട്ടി വാലിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര വടക്ക് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലി മസ്ജിദ് ജങ്ഷനിൽ നിന്നാരംഭിച്ച് കോമല്ലൂർ, ചാരുംമൂട് ടൗൺ വഴി പള്ളിയിലെത്തി.
കായംകുളം
പുത്തൻതെരുവ് മുസ്ലിം ജമാ അത്തിലെ ഖാദരിയ മദ്രസയിലെ വിദ്യാർഥികളുടെ നബിദിന റാലി നടത്തി. റാലി ജമാ അത്ത് വൈസ് പ്രസിഡന്റ് ലിയാക്കത് പറമ്പി ഉദ്ഘാടനം ചെയ്‌തു. പള്ളി ഇമാം മുഹമ്മദ് റാസിഅസ്ഹരി ,സെക്രട്ടറി ഹക്കിം, ട്രഷറർ സലിം, കൺവീനർ സുധീർ ഫർസാന, കെ കെ നൗഷാദ്, സമീർ,റിയാസ്, സുധീർ തോപ്പിൽ, ഹസൻകുഞ്ഞ് , ജെ കെ നിസാർ, സിയാദ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..