മാവേലിക്കര
കൊല്ലം-–- തേനി ദേശീയപാതയിൽ മാവേലിക്കര കൊച്ചാലുംമൂടിന് സമീപം കാറുമായി കൂട്ടിയിടിച്ച ലോറി മറിഞ്ഞു. വെള്ളി പകൽ 12.30നാണ് അപകടം. കാറിലുണ്ടായിരുന്ന നൂറനാട് എരുമക്കുഴി ഉത്രം വീട്ടിൽ പ്രിയ (40), മകൾ അമൃത എസ് നായർ (19) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എം എസ് അരുൺകുമാർ എംഎൽഎ ആശുപത്രിയിൽ എത്തി. കോയമ്പത്തൂരിൽനിന്ന് തിരുവനന്തപുരത്തിന് സോളാർ പാനലുകളുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..