ആലപ്പുഴ
ജില്ലാ അണ്ടർ 15 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ ശാന്തനു എസ് കൃഷ്ണയും ആർ റിതികയും ചാമ്പ്യന്മാരായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ ടൂർണമെന്റ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ വിശ്വനാഥൻ അധ്യക്ഷനായി. ബിബി സെബാസ്റ്റ്യൻ,അഡ്വ. മാർട്ടിൻ, സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മറ്റി അംഗം എം ബി മുരളീധരൻ, മാതാ സ്കൂൾ മാനേജർ ഫാ. രഞ്ജിത്, പ്രിൻസിപ്പൽ രാജൻ, ആർബിറ്റർ എസ് സാബു, ജോയിന്റ് കൺവീനർ ജി ശ്രീജിത് എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയമോഹൻ നിരീക്ഷകനായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ റിതുപർണ, നയന സജീവ്, അയന എച്ച് നായർ എന്നിവർ രണ്ടുമുതൽ നാലുവരെ സ്ഥാനം നേടി. ഓപ്പൺ വിഭാഗത്തിൽ എം അതുൽ, ബ്രയാൻ ദേവ് ഓസ്റ്റിൻ, ഇന്ദ്രനീൽ എന്നിവർ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടി. ഇവർ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. വിജയികൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി ജി വിഷ്ണു സമ്മാനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..