18 December Thursday

പട്ടികജാതി വിഭാഗക്കാർക്ക് 
നൈപുണ്യ വികസന പരിശീലനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
കായംകുളം
സിപിസിആർഐയുടെ കൃഷ്ണപുരത്തെ പ്രാദേശിക കേന്ദ്രത്തിൽ പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്കായി മൂന്നാഴ്ചത്തെ നൈപുണ്യ വികസന പരിശീലനം നൽകും. ഓച്ചിറ, ദേവികുളങ്ങര, കൃഷ്‌ണപുരം, ഭരണിക്കാവ്, പത്തിയൂർ പഞ്ചായത്തുകളിലെയും  കായംകുളം മുനിസിപ്പാലിറ്റിയിലുമുള്ളവർക്കാണ്‌ അവസരം. ഒരുബാച്ചിൽ 30 പേർക്ക് പങ്കെടുക്കാം. 
ഗുണമേന്മയുള്ള തെങ്ങിൻതൈ ഉൽപ്പാദനം, കൃത്രിമ സങ്കരണ പ്രക്രിയ, തെങ്ങിന്റെ ശാസ്ത്രീയ പരിചരണം, രോഗകീട നിയന്ത്രണം, ജൈവ നിയന്ത്രണത്തിനുപയോഗിക്കുന്ന മിത്ര സൂക്ഷ്മാണുക്കളുടെ ഉൽപ്പാദനം, കമ്പോസ്റ്റ്‌ നിർമാണം, തെങ്ങിന്റെ ഉൽപ്പന്നങ്ങളും മൂല്യവർധനവും, ഇടവിളകൾ, വിവിധ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനം, ആധുനിക സസ്യ പ്രജനന രീതികൾ തുടങ്ങിയവയിലാണ്‌ പരിശീലനം. 
പത്താംക്ലാസ് യോഗ്യതയുള്ള 45 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. അഞ്ചിന് മുമ്പ്‌ സിപിസിആർഐയിൽ നേരിട്ടെത്തിയോ 8606381982 എന്ന നമ്പരിലോ രജിസ്റ്റർ ചെയ്യാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top