09 May Thursday
ബുധനാഴ്‌ച 35 പേർക്ക്‌ കോവിഡ്‌

കൂടിയും കുറഞ്ഞും

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

 ആലപ്പുഴ

ജില്ലയിൽ ബുധനാഴ്‌ച കോവിഡ് രോഗികളുടെ എണ്ണം അമ്പതിൽ താഴെയായെങ്കിലും സമ്പർക്കത്തിലൂടെ പകരുന്നതിന്റെ ആശങ്ക കുറയുന്നില്ല. 
സ്ഥിരീകരിച്ച 35ൽ 32 പേർക്കും വൈറസ് ബാധിച്ചത് സമ്പർക്കത്തിലൂടെ. ഒരാളുടെ  ഉറവിടം വ്യക്തമല്ല. രോഗികളും രോഗമുക്തരും ഒപ്പത്തിനൊപ്പമാണെന്നത് ഇതിനിടയിലും ജില്ലയ്‌ക്ക്‌ ആശ്വാസം പകരുന്നു. 
ബുധനാഴ്‌ച നെഗറ്റീവായ 35ൽ 18 പേർ സമ്പർക്കത്തിലൂടെ രോഗം വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
  ചൊവ്വാഴ്‌ച സ്ഥിരീകരിച്ച 84ൽ 62ഉം സമ്പർക്ക രോഗികളായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 423 പേർ പോസിറ്റീവായി. ഇതിൽ 269 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം . 
ആകെ രോഗികൾ 1631 ഉം സമ്പർക്ക രോഗബാധിതർ 594 ഉം ആയി. 
ബുധനാഴ്‌ച സ്ഥിരീകരിച്ചവരിൽ ഒരാൾ ബഹറൈനിനിന്ന്‌ എത്തിയ 52 വയസുള്ള പാലമേൽ സ്വദേശിയും ഹൈദരാബാദിൽനിന്ന്‌ എത്തിയ 54 വയസ്സുള്ള ദേവികുളങ്ങര സ്വദേശിയുമുണ്ട്. 
സമ്പർക്കത്തിലൂടെ
ചെട്ടിക്കാട് ക്ലസ്‌റ്റർ രോഗം സ്ഥിരീകരിച്ച രണ്ട് കാട്ടൂർ സ്വദേശികൾ, മണ്ണഞ്ചേരി സ്വദേശി, എഴുപുന്ന സ്വദേശി, പാണാവള്ളി സ്വദേശി, തുറവൂർ  സ്വദേശിയായ പെൺകുട്ടി, അമ്പലപ്പുഴ സ്വദേശി, തുറവൂർ സ്വദേശി, പട്ടണക്കാട് സ്വദേശി, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട്‌ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ള നാല്  കുത്തിയതോട് സ്വദേശികൾ, പട്ടണക്കാട് (2), കുത്തിയതോട് സ്വദേശി, പുന്നപ്ര സ്വദേശിനി, ആറ് പാണാവള്ളി സ്വദേശികൾ ,  ഒമ്പത് പള്ളിപ്പുറം സ്വദേശികൾ.
 52 വയസുള്ള പാലമേൽ സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല.
മരണങ്ങൾ
മരണശേഷം കോവിഡ് സ്ഥിരീകരിച്ചവർ: മാരാരിക്കുളം കണ്ണശേരിൽ ത്രേസ്യാമ്മ (62),  ചെങ്ങന്നൂരിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശിയായ ദീനോലി (51), ചേർത്തല പള്ളിത്തോട് കച്ചേടത്ത് പുഷ്‌കരി (80).
രോഗമുക്തർ
നെഗറ്റീവായ 35ൽ എട്ടുപേർ വിദേശത്ത്നിന്നും ഒമ്പതുപേർ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 18 പേർ സമ്പർക്കത്തിലൂടെയാണ്‌ രോഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top