25 April Thursday
അഗ്നിപഥ് 


യുവജന – വിദ്യാർഥി രോഷമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് 
അഡ്വ. റോണി മാത്യു ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ യുവജന -വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ പ്രതിഷേധം. തിരുവനന്തപുരത്ത്‌ രാജ്‌ഭവനു മുന്നിലും മറ്റു ജില്ലകളിൽ ജില്ലാകേന്ദ്രങ്ങളിലുമായിരുന്നു ധർണ.  അഗ്നിപഥ് നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ സൈന്യത്തിലെ  സ്ഥിരംതൊഴിൽ  ഇല്ലാതാക്കുകയാണ്‌.
സൈനികസേവനം കഴിഞ്ഞ് നാലു വർഷത്തിനുശേഷം പുറത്തിറങ്ങുന്നവരുടെ  ഭാവി അനിശ്ചിതത്വത്തിലാകും. പദ്ധതിയിൽനിന്ന് കേന്ദ്രം പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്‌ഭവനു മുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനംചെയ്‌തു.
ആലപ്പുഴ ബിഎസ്എൻഎൽ
ഓഫീസിന് മുന്നിൽ കേരള യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്‌  റോണി മാത്യു ഉദ്ഘാടനം ചെയ്‌തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ അധ്യക്ഷനായി. 
എൽവൈജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഹാപ്പി പി അബു, യുവജനതാദൾ എസ് സംസ്ഥാനകമ്മിറ്റിയംഗം അനു ആനന്ദ്, എൻവൈഎൽ ജില്ലാ പ്രസിഡന്റ് ടി എം എ ഫാറൂഖ് സഫാഖി, ജനറൽ സെക്രട്ടറി എൻ പി ബദറുദ്ദീൻ, കേരള യൂത്ത്ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് തോമസ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top