23 April Tuesday

കയർ വർക്കേഴ്സ്‌ യൂണിയൻ 
വാർഷിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) 12ാം വാർഷിക സമ്മേളനം 
സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യുന്നു

പുളിക്കീഴ് 
കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ ( സിഐടിയു) 12–-ാം വാർഷിക സമ്മേളനം മഹാദേവികാട് പുളിക്കീഴ് എം സദാശിവൻ നഗറിൽ (ധന്യ ഓഡിറ്റോറിയം) ചേർന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു.  യൂണിയൻ  താലൂക്ക്‌ പ്രസിഡന്റ് ടി കെ ദേവകുമാർ അധ്യക്ഷനായി.  
യൂണിയൻ സെക്രട്ടറി ബി അബിൻഷാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ദേശീയ സമിതിയംഗം ആർ നാസർ, കയർ വർക്കേഴ്സ് സെന്റർ ജനറൽ സെക്രട്ടറി കെ കെ ഗണേശൻ, വൈസ് പ്രസിഡന്റുമാരായ  കെ പ്രസാദ്, വി എസ് മണി, സിഐടിയു ജില്ല   പ്രസിഡന്റ് എച്ച് സലാം, സെക്രട്ടറി പി ഗാനകുമാർ, വൈസ് പ്രസിഡന്റ് എം സുരേന്ദ്രൻ, സിപിഐ എം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, കാർത്തികപ്പള്ളി ഏരിയ  സെക്രട്ടറി വി കെ സഹദേവൻ, ഹരിപ്പാട് ഏരിയ കമ്മിറ്റി ആക്‌ടിങ്‌ സെക്രട്ടറി കെ മോഹനൻ എന്നിവർ  സംസാരിച്ചു.  
കെ എൻ തമ്പി സ്വാഗതവും  പി കെ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top