02 May Thursday

വേമ്പനാട്ട്‌ കായലിൽ ഹൗസ്‌ബോട്ട്‌ മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

വേമ്പനാട്ട് കായലില്‍ മാർത്താണ്ഡം ചിത്തിര കായലിൽ റാണി ഭാഗത്ത് അപകടത്തിൽപെട്ട ‘റിലാക്സ് കേരള’ എന്ന ബോട്ട്‌

ആലപ്പുഴ 
വേമ്പനാട്ട് കായലിൽ യാത്രക്കാരുമായി സവാരിപോയ ഹൗസ് ബോട്ട്‌ മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ സ്പീഡ് ബോട്ടെത്തിച്ച് പിന്നാലെ വന്ന ഹൗസ്‌ ബോട്ടിലേക്ക്‌ മാറ്റി രക്ഷപ്പെടുത്തി. 
‘റിലാക്സ് കേരള’ എന്ന ബോട്ടാണ് തിങ്കൾ പകൽ 2.30ഓടെ പുളിങ്കുന്ന് മാർത്താണ്ഡം ചിത്തിര കായലിൽ റാണി ഭാഗത്ത് മറിഞ്ഞത്. 
തമിഴ്‌നാട് ശ്രീരംഗം തൃശിനാപ്പള്ളി സ്വദേശികളായ ദമ്പതികളും മകളുമായിരുന്നു ഒറ്റമുറി ബോട്ടിലുണ്ടായിരുന്നത്‌. മണൽത്തിട്ടയിലിടിച്ച് അടിപ്പലക ഇളകി വെള്ളം കയറിയാണ്‌ അപകടമുണ്ടായതെന്നാണ്‌ പ്രാഥമിക നിഗമനം. 
2018നുശേഷം സർവേ നടപടി മുടങ്ങിക്കിടക്കുന്ന ബോട്ടാണ്‌ അപകടത്തിൽപ്പെട്ടത്‌. ബോട്ടിന്‌ കാലപ്പഴക്കമുള്ളതായും സൂചനയുണ്ട്‌. ചാണ്ടി ഫിലിപ്പ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട്‌ അനസ് എന്നയാൾ പാട്ടത്തിനെടുത്ത് സർവീസ്‌ നടത്തുകയായിരുന്നു. എന്നാൽ അടിപ്പലക ഇളകി വെള്ളം കയറിയതല്ലെന്നും മണൽത്തിട്ടയിലിടിച്ച്‌ ബോട്ട്‌ മറിഞ്ഞതാണെന്നും ബോട്ട്‌ സർവീസ്‌ നടത്തുന്ന അനസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top