26 April Friday

ഓരോ ഫയലിലും തളിർത്തു 
ഒരുപാട്‌ ജീവിതങ്ങൾ

ടി ഹരിUpdated: Tuesday May 30, 2023

ചേർത്തല താലൂക്ക് പരാതിപരിഹാര അദാലത്ത് "കരുതലും കൈത്താങ്ങും’ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
ഓരോഫയലും ഓരോ ജീവിതമാണെന്നും ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ സഫലമാക്കുകയായിരുന്നു ചേർത്തല താലൂക്ക്‌ അദാലത്ത്‌. മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായപ്പോൾ നൂറുകണക്കിന്‌ കുടംബങ്ങൾക്കാണ്‌ ആശ്വാസമായത്‌. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച ആദ്യ താലൂക്ക്‌ അദാലത്തിൽ രജിസ്‌റ്റർ ചെയ്‌ത 618 അപേക്ഷകൾക്ക്‌ പുറമേ സ്‌പോട്ട്‌ രജിസ്‌ട്രഷനിലൂടെ അപേക്ഷ നൽകിയവരുടെ പരാതികളും പരിഹരിച്ചു.   ഏപ്രിൽ 15 വരെ ഓൺലൈനായി ലഭിച്ച 641 പരാതിയിൽ 374 എണ്ണം തീർപ്പാക്കി. പുതിയതായി 385 പരാതി അദാലത്ത് ദിവസം ലഭിച്ചു. തീർപ്പാക്കിയത് കഴിച്ചുള്ളവയിൽ ജൂൺ 15നകംതന്നെ  നടപടി ഉണ്ടാകുമെന്ന് മന്ത്രിമാർ അറിയിച്ചു.
 മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌, എം എം ആരിഫ്‌ എംപി, എംഎൽഎമാരായ ദലീമ, പി പി ചിത്തരഞ്‌ജൻ, കലക്‌ടർ ഹരിത വി കുമാർ എന്നിവർ പരാതികേട്ട്‌ പരിഹാരം നിർദേശിച്ചു. ഒന്നാംടേബിളിൽ മന്ത്രി സജി ചെറിയാനും രണ്ടാം ടേബിളിൽ മന്ത്രി പി പ്രസാദും നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത ഷാജി, സ്വപ്‌ന ഷാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ എസ് ശിവപ്രസാദ്, വി ഉത്തമൻ, പി എസ് ഷാജി, എഡിഎം എസ് സന്തോഷ്‌കുമാർ, ചേർത്തല തഹസിൽദാർ എസ് മനോജ്കുമാർ എന്നിവർ പങ്കെടുത്തു.  പെൻഷനും വസ്‌തുവിന്റെ പോക്കുവരവും കാർഷിക കടാശ്വാസവും കുടിവെള്ളവും റോഷൻകാർഡ്‌ മാറ്റവും അടക്കമുള്ള പരാതികളാണ്‌ കൂടുതലും. രാവിലെ 10ന്‌ ആരംഭിച്ച അദാലത്തിൽ ലഭിച്ച മുഴവൻ അപേക്ഷകളും കേട്ടാണ്‌ മന്ത്രിമാരും ഉദ്യോഗസ്ഥരും മടങ്ങിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top