26 April Friday

ചട്ടംപറഞ്ഞ്‌ വട്ടംകറക്കരുത്‌: സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

പി ആർ ധർമരാജൻ മന്ത്രി സജി ചെറിയാനോട്‌ പരാതി ബോധിപ്പിക്കുന്നു

ചേർത്തല
നിയമവും ചട്ടവും ജനങ്ങൾക്കായി എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഠിക്കേണ്ടതെന്ന്‌ മന്ത്രി സജിചെറിയാൻ. ആ പ്രായോഗിക വശം പഠിച്ചാൽ 100 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ ചേർത്തല താലൂക്ക്‌ അദാലത്ത്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദേഹം.   
  കാര്യം ന്യായമാണെങ്കിൽ ഇടതും വലതും നോക്കാതെ ചെയ്തുകൊടുക്കുക. സുതാര്യമായി ചെയ്യാൻ തീരുമാനിച്ചാൽ  എന്താണോ ആവശ്യം അത് നൂറുശതമാനം ചെയ്യാൻ പറ്റും. പോക്കറ്റിന് കനമില്ലെങ്കിൽ ഏത് തീരുമാനം എടുത്താലും അതിനെതിരായി ഒരുനടപടിയും ആർക്കും സ്വീകരിക്കാൻ പറ്റില്ല.  പാവപ്പെട്ടവന്റെ കണ്ണുനീരൊപ്പുന്ന പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്‌. 
  ഈ സർക്കാർ  ആദ്യം എടുത്ത തീരുമാനമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം.  കെട്ടിക്കിടന്ന ലക്ഷക്കണക്കിന് പരാതികളാണ്  എല്ലാ മന്ത്രിമാരും ഓഫീസും  ഒറ്റക്കെട്ടായി  തീർപ്പാക്കിയത്. സർക്കാർതലത്തിൽ നയപരമായി  തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ കൂടി ചേർത്താണ്  രണ്ടാംഘട്ടമായി താലൂക്ക്  അദാലത്ത്. ചില ഉദ്യോഗസ്ഥർ കാശിനുവേണ്ടി മരിക്കാനും തയാറാകുന്ന അവസ്ഥയിലാണ്‌. അവർ സ്വയം മാറണം–- മന്ത്രി പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top