19 April Friday

അംബുജാക്ഷിക്ക്‌ 
സ്‌പോട്ടിൽ പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ രാഘവന്റെ ഭാര്യ അംബുജാക്ഷിക്ക് മന്ത്രി പി പ്രസാദ്, കലക്ടർ ഹരിത വി കുമാർ എന്നിവർ 
വീട്ടിലെത്തി പെന്‍ഷന്‍ ഉത്തരവ് കൈമാറുന്നു

ആലപ്പുഴ 
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വല്യച്ഛന്റെ  പെൻഷൻ വല്യമ്മയ്ക്ക് അനുവദിക്കണമെന്ന അപേക്ഷയുമായാണ് അനു നേശമണി അദാലത്തിൽ എത്തിയത്. അച്ഛന്റെ സഹോദരൻ കടക്കരപ്പള്ളി ചുള്ളിക്കൽത്തറ വീട്ടിൽ കെ ആർ രാഘവൻ കഴിഞ്ഞ ജൂണിലാണ് മരിച്ചത്. പുന്നപ്ര വയലാർ സമരത്തിനിടെ വെടിയേറ്റു മരിച്ച അനഘാശയന്റെ സഹോദരനാണ് കെ ആർ രാഘവൻ. അദ്ദേഹത്തിന്റെ പെൻഷൻ ഭാര്യ അംബുജാക്ഷിക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം. 90 വയസായ അംബുജാക്ഷിയെ അനുവാണ് സംരക്ഷിക്കുന്നത്. ബേക്കറി പലഹാരങ്ങളുടെ സെയിൽസ്‌മാനാണ് അനു. 
   മന്ത്രിമാർ വേദിയിൽവച്ചുതന്നെ പെൻഷൻ അനുവദിക്കാൻ നടപടി എടുത്തു. തുടർ പെൻഷൻ അനുവദിച്ച്‌  ഉത്തരവും കൈമാറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top