27 April Saturday

പാർവതിയമ്മ സുരക്ഷിതകേന്ദ്രത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

പാർവതിയമ്മയെ മായിത്തറ സർക്കാർ വൃദ്ധസദനത്തിലേക്ക് മാറ്റാൻ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ

ചേർത്തല
മാനസിക പ്രശ്നങ്ങൾ നേരിടുന്ന മക്കളോടൊപ്പം കഴിയുന്ന എമ്പത്തിയാറുകാരിക്ക്‌ അയൽവാസിയുടെ അപേക്ഷയിൽ സർക്കാർ കരുതൽ. അദാലത്തിനിടെ സാമൂഹികനീതിവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി പാർവതിയമ്മയെ മായിത്തറ സർക്കാർ വൃദ്ധസദനത്തിലേക്ക്  മാറ്റി. 
 മാരാരിക്കുളം വടക്ക് കാരക്കാട്ട് വെളിയിൽ പാർവതിയമ്മയുടെ ദുരവസ്ഥ അയൽവാസി എസ് അലോഷ്യസാണ് കരുതലും കൈത്താങ്ങും ചേർത്തല അദാലത്തിൽ അറിയിച്ചത്. അപേക്ഷ പരിഗണിച്ച മന്ത്രി സജി ചെറിയാൻ പാർവതിഅമ്മയെ സന്ദർശിക്കാനും സർക്കാരിന്റെ വൃദ്ധസദനത്തിലേക്ക് മാറ്റാനും സാമൂഹ്യനീതി ഓഫീസർ എ ഒ അബീന് നിർദേശം നൽകി.  ഉദ്യോഗസ്ഥരായ കെ വിനീതയും പി പ്രദീപ്‌കുമാറും എത്തി ഉടൻ ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റി. 
 പാർവതിയമ്മയ്‌ക്കും രണ്ട് മക്കൾക്കും അയൽവാസികളാണ്‌ ഭക്ഷണം നൽകിയിരുന്നത്‌.  മക്കളുടെ പുനരധിവാസവും സാമൂഹ്യനീതിവകുപ്പ് ഉറപ്പാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top