ചാരുംമൂട്
ആർട്ടിസ്‌റ്റ് ചുനക്കര കെ ആർ രാജന്റെ സ്‌മരണാർഥം ചാരുംമൂട്ടിൽ നടന്ന ചിത്രരചനാ മത്സരം കെ ആർ രാജൻ ഫൗണ്ടേഷൻ ചെയർമാൻ എൻ ഷെരീഫ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തംഗം ഷക്കീല, ഫൗണ്ടേഷൻ കൺവീനർ ബി ആർ രാജീവ്, വള്ളികുന്നം ദേവദാസ്, അനിൽ ശൂരനാട്, ഷാജി നൂറനാട്, കെ എസ് വിജയൻ, വിനോദ് വെൺമണി, രഞ്ജിത്ത് അടൂർ, രാജന്റെ ഭാര്യ തങ്കമ്മ, മകൻ വിഷ്ണു എന്നിവർ പങ്കെടുത്തു. ജൂൺ നാലിന് നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..