17 April Wednesday

സാക്ഷരതാമിഷൻ തുല്യതാ കോഴ്സ് രജിസ്ട്രേഷൻ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
ആലപ്പുഴ
സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പിഎസ്‌സി നിയമനത്തിനും അർഹതയുണ്ട്.
ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019വരെ എസ്എസ്എൽസി പരീക്ഷ തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു/പ്രീഡിഗ്രി തോറ്റവർക്കും ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.   
പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 1950 രൂപയും ഹയർ സെക്കൻഡറിക്ക്‌ 2600 രൂപയുമാണ്.
എസ്‌സി, എസ്‌ടി വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് അടക്കേണ്ട. രജിസ്ട്രേഷൻ ഫീസായി  പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയുമാണ്‌. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവരും ട്രാൻസ്ജൻഡേഴ്‌സും ഫീസ്‌ നൽകേണ്ട. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും ഹയർ സെക്കൻഡറിക്ക്‌ 1250- രൂപയും ലഭിക്കും.
നാലാംതരം, ഏഴാംതരം തുല്യതാ കോഴ്സുകളിലേക്ക് ഫീസ് അടയ്ക്കേണ്ട.
http://www.literacymissionkerala.org എന്ന വെബ് സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഫോൺ: 0477 225 2095, 91 70258 21315, 9947528616
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top