26 April Friday

കാപ്പാ നിയമപ്രകാരം അറസ്‍റ്റ് ചെയ്‍തു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

അരുൺ ബേബി

മങ്കൊമ്പ്
നിരവധി കേസിൽ  പ്രതിയായ മങ്കൊമ്പ് അറുപതിൽചിറ കോളനിയിൽ അരുൺ ബേബിയെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരമാണ്‌ അറസ്റ്റ്. 
  കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോൺ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്‌. അമ്പലപ്പുഴ ഡിവൈഎസ്‌പി ബിജു വി നായർ, നെടുമുടി എസ് എച്ച് ഒ സുരേഷ് കുമാർ,  ഇൻസ്‌പെക്ടർ സന്തോഷ് എസ്, എസ്‌സിപിഒ പ്രദീപ് കുമാർ, അഭിലാഷ് തോമസ്, എസ് ഐ ജീമോൻ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top